
അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കന്‍ ഇറങ്ങിത്തിരിച്ച ഒരു മൂന്നാം ക്ലാസുകാരന്റെ കഥയാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ച. ആ പയ്യന് മറ്റാരുമല്ല, സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യനാണ്. അച്ഛന്റെ പാത പിന്തുടര്ന്ന് സംവിധായകനായി അരങ്ങേറ്റം കുറിച്ച അനൂപിന്റെ ആദ്യ സിനിമ വരനെ ആവശ്യമുണ്ട് വലിയ വിജയമാണ് നേടിയത്. സിനിമകണ്ട് മോഹന്‍ലാല്‍ തന്നെ വിളിച്ച അനുഭവം പങ്കുവച്ച് അനൂപ് തന്നെയാണ് ഈ കഥ തന്റെ പേജില്‍ കുറിച്ചത്.
1993 അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനുമായി ബൗദ്ധിക വിഷയങ്ങളില്‍ ചെറിയ വഴക്കുണ്ടാവുകയും മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന് ഉടനെ മോഹന്‍ലാലിനെ വിളിച്ചു. എന്റെ കയ്യില്‍ ഫോണിന്റെ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു.ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കന്ന്ന ആയിരുന്നില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
2020- ഇന്ന് അന്തിക്കാടിന് സമീപം എവിടെയൊ ഞാന്‍ കാര്‍ ഒതുക്കി. ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. ഞാന്‍ അടിക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ' അനൂപ് സത്യന് കുറിച്ചു.






