
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എല്ലാ സര്‍വകലാശാലകളിലും പരീക്ഷകള്‍ ആരംഭിച്ചതിനാല്‍ ഇനി തീയതി മാറ്റാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷകള്‍ മാറ്റാനാകില്ലെന്ന വിവരം യുജിസിയെ അറിയിക്കാന്‍ വൈസ് ചാന്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് യുജിസി എല്ലാ സര്വകലാശലകളോടും പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചത്.






