
ഗൂഗിളിന്റ ആന്‍ഡ്രോയിഡ് ഗോ പ്ലാറ്റ്ഫോമിന് വേണ്ടിയുള്ള പുതിയ ക്യാമറ ഗോ ആപ്പ് പുറത്തിറക്കി. ഈ ക്യാമറ ആപ്പില്‍ പോര്‍ട്രെയ്റ്റ് മോഡ് പോലുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് പരിമിതമായ ഹാര്‍ഡ് വെയറോട് കൂടിയ വിലകുറഞ്ഞ ചെറിയ ഫോണുകള്‍ക്ക് വേണ്ടി ഗൂഗിള്‍ രംഗത്തിറക്കിയ ഓഎസ് പതിപ്പാണ് ആന്‍ഡ്രോയിഡ് ഗോ.
പുതിയ ക്യാമറ ഗോ ആപ്പ് എച്ച്എംഡി ഗ്ലോബലിന്റെ പുതിയ നോക്കിയ 1.3 സ്മാര്‍ട്ഫോണിനൊപ്പമാണ് രംഗത്തിറക്കിയത്. ഈ ആപ്പ് മറ്റ് ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ഫോണ്‍ ഉപോക്താക്കള്ക്കും താമസിയാതെ ലഭ്യമാക്കുമെന്നാണ് സൂചന. നിലവില്‍ ആന്‍ഡ്രോയിഡ് ഗോ പ്ലാറ്റ്ഫോമിന് പ്രതിമാസം 10 കോടി സജീവ ഉപയോക്താക്കളുണ്ടെന്നും കമ്പനി പറഞ്ഞുണ്ട്. ആന്‍ഡ്രോയിഡ് ഗോ ഫോണുകളില്‍ ഒരു മികച്ച ക്യാമറ ആപ്പ് വേണമെന്ന ഉപയോക്താക്കളുടെ കുറേനാളത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ ആപ്പ് അവതരിപ്പിച്ചത് എന്നാണ് സൂചന.
ആന്‍ഡ്രോയിഡ് ഗോ ക്യാമറ ആപ്പിലെ പോര്‍ട്രെയ്റ്റ് മോഡ് പിക്സല്‍ ഫോണുകളിലുള്ള പോലെ തന്നെയാണ്. മാത്രമല്ല, വീഡിയോ, ഫോട്ടോ, ട്രാന്‍സ് ലേറ്റ് മോഡുകള്‍, എന്നിവയും പിക്സല്‍ ഫോണുകളിലേത് പോലെ തന്നെയാണ്.






