
ബിഗ് ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി കടന്നുവന്ന മത്സരാര്‍ത്ഥി ആയിരുന്നു അശ്വതി. ബിഗ് ബോസ് ഹൗസില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു ഡോ. രജിത് കുമാര്‍. ദയ ബിഗ് ബോസിലേക്ക് കടന്നു വന്നതുമുതല്‍ രജിത് കുമാറുമായി നല്ലൊരു ആത്മബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം വഴി പിരിയുകയും ചെയ്തു. ദയയുമായുള്ള കൂട്ടുകെട്ട് തന്നെ സല്‍പ്പേരിന് കളങ്കം വരുത്തുമെന്ന് രജിത്കുമാര്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ ദയയില്‍ നിന്നും ഒരു അകല്‍ച്ച പാലിക്കാന്‍ രജിത ശ്രദ്ധിച്ചിരുന്നു.
പല തവണ ഇക്കാര്യം രജിത്ത് തുറന്നുപറയുകയും ചെയ്തു. ഷോയുടെ ഇടയില്‍ കണ്ണിന് അസുഖമായി ദയ പുറത്തു പോയി തിരിച്ചു വന്നതിനു ശേഷം ഇരുവരുടെയും ഇടയില്‍ തീര്‍ത്തും സൗഹൃദം ഉണ്ടായിരുന്നില്ല. രജിത്ത് എന്നെ ഒഴിവാക്കുകയാണെന്ന് പലതവണ ദയ തുറന്നുപറയുകയും ചെയ്തു. ദയയെ ഒരു സഹോദരിയായി മാത്രമേ താന്‍ കാണുന്നുള്ളൂ എന്ന് രജിത്ത് പലതവണ ഷോയില്‍ പറയുകയും ചെയ്തു. ദയയുടെ പെരുമാറ്റത്തെ മറ്റു മത്സരാര്‍ത്ഥികളും പലതവണ വിമര്‍ശിച്ചിരുന്നു. ഒടുവില്‍ രജിത്ത് ഷോയില്‍ നിന്നും പുറത്തു പോയപ്പോള്‍ രജിത്തിനെ അനുകരിച്ച് എന്നവണ്ണം ദയ ഒറ്റയ്ക്ക് മാറിയിരുന്ന് സംസാരിക്കുന്നത് പതിവാക്കി. എന്നെ ഒറ്റക്കാക്കി പോയല്ലേ എന്നുള്ള ചില ഡയലോഗുകളും കയ്യില്‍ നിന്നും വന്നു. ഒറ്റക്കിരുന്നു കരയും പതിവാക്കി.
ഇപ്പോള്‍ ഷോ നിര്‍ത്തി പുറത്തുവന്നിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇതിനിടെ തനിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ട് ലൈവില്‍ വരികയും പൊട്ടിക്കരയുകയും ചെയ്തു താരം. അതിനിടെയാണ് തന്റെ കവര്‍ ഫോട്ടോ ആയി രജിത്തിന്റെയും ദയയുടെയും പഴയകാല ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചുകൊണ്ട് ഒരു ചിത്രം ദയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് രജിത് ആര്‍മിയെ വല്ലാതെ ചൊടിപ്പിച്ചു. ഒരുവില്‍ ദയ ആ ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ചിത്രം നീക്കം ചെയ്തതിനു പിന്നാലെ ഒരു പോസ്റ്റും ഇട്ടു.... 'ചുമ്മാതെ.... എനിക്ക് ഈ ജന്മത്തില് ഒരു വിവാഹം ഉള്ളൂ അത് പതിനാറാം വയസ്സില്‍ കഴിഞ്ഞു ഇരുപത്തിരണ്ടാം വയസ്സില്‍ അവസാനിക്കുകയും ചെയ്തു. എനിക്ക് കട്ട സപ്പോര്‍ട്ട് ആയി എന്റെ കുട്ടികളുണ്ട്.'
ഷോയില്‍ മുന്‍പും മത്സരാര്‍ത്ഥി ആയിരുന്നു പ്രദീപിനെയും ദയ ശക്തമായി പ്രതികരിച്ചിരുന്നു പ്രദീപിന് പുറത്ത് തന്നെ അറിയാം എന്നും ഇവിടെ വന്നപ്പോള്‍ കണ്ടഭാവം നടിക്കുന്നില്ല എന്നും, പ്രദീപുമായി ഒരു വര്‍ഷത്തെ സൗഹൃദം ഉണ്ടായിരുന്നുവെന്നും പ്രദീപ് വലിയ കുടുംബത്തിലെ ആയതിനാലും അറിയപ്പെടുന്ന നടന് ആയതിനാലും പിന്നീട് പിന്മാറുകയായിരുന്നുവെന്നും ദയ ഷോയില്‍ പറഞ്ഞു.






