
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി. രാജ്യത്ത് 21 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിമാനങ്ങള്‍ക്കും വിലക്ക് നീട്ടിയിരിക്കുന്നത്.
നേരത്തെ ഒരാഴ്ചത്തേയ്ക്കാണ് വിലക്ക് പ്രഖ്യാപിച്ചിരുന്നതെന്നും, അത് നീട്ടുകയാണെന്നും സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ കാര്‍ഗോ വിമാനങ്ങള്‍ക്കും പ്രത്യേക അനുമതിയുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്നും സിവില്‍ ഏവിയേഷന്‍ ഓഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. ട്രെയിന്‍, മെട്രോ, അന്തര്‍-സംസ്ഥാന ബസ് സര്‍വീസുകള്‍, പൊതു ഗതാഗതം എന്നിങ്ങനെ എല്ലാ ഗതാഗത സംവിധാനവും രാജ്യത്ത് നിര്‍ത്തിവച്ചിരിക്കുകയാണ്.






