
തിരുവനന്തപുരം : ലോക്ക് ഡൗണ്‍ മൂലം മദ്യവില്‍പ്പനശാലകളും ബിവേറജസ് ഔട്ട്ലെറ്റുകളും അടച്ച സാഹചര്യത്തില്‍ മദ്യ വിതരണത്തിന് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി.
ഇക്കാര്യം എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമിത മദ്യാസക്തര്‍ക്ക് ചികിത്സ നല്‍കുമെന്നും ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബിവറേജസും, ബാറും, കള്ള ഷാപ്പുകളും അടച്ചിടാന്‍ മന്ത്രിസഭ തീരുമാനിക്കുന്നത്. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് 14 ശേഷം മാത്രമായിരിക്കും ഇനി തുറക്കുക.
മദ്യം ഓണ്‍ലൈന്‍ വില്‍ക്കുന്നതിനുള്ള നിയമവശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ യോഗം എക്സൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അബ്കാരിച്ചട്ടം ഭേദഗതി അടക്കം വേണ്ടതിനാല്‍ അത് തത്ക്കാലം പ്രായോഗികമല്ലെന്നായിരുന്നു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.






