
കോട്ടയം: വീടു നിര്‍മാണത്തില്‍ മുതല്‍ അറവു ശാലയില്‍ വരെ, ഇന്നലെ പ്രതിഷേധമുണ്ടായ പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ചെയ്യാത്ത ജോലികള്‍ ഇല്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി കുടിയേറിയ നാള് മുതല്‍ പായിപ്പാട് ഇവരുടെ കേന്ദ്രമാണ്. പെരുമ്പാവൂര്‍ കഴിഞ്ഞാല്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റൊരിടം കേരളത്തിലുണ്ടാകില്ല. ഇവിടെ 167 ക്യാമ്പുകളിലായി 12000 തൊഴിലാളികളാണ് ഒരു മാസം മുമ്പു വരെ ഉണ്ടായിരുന്നത്.
ബംഗാള്‍, ബീഹാര്‍, ഒറീസ്, അസാം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും. ഇവരില്‍ 8500 പേര് കോവിഡ് ഭീഷണിയെത്തുടര്‍ന്നു നാടുവിട്ടിരുന്നു. അഞ്ചു മുതല്‍ 100 വരെ പേര് താമസിക്കുന്ന ക്യാമ്പുകള്‍ ഇവിടെയുണ്ട്. ഇവര്‍ക്കായി കെട്ടിടം വാടകയ്ക്കു നല്‍കിയും തൊഴില്‍ കണ്ടെത്തി നല്‍കിയും പണമുണ്ടാക്കിയവരും ഏറെ. ഇവര്‍ക്കായി ബസുകളിലും കടകളിലും ഹിന്ദിയില്‍ ബോര്‍ഡും വന്നു. ആദ്യഘട്ടത്തില്‍ മേസ്തിരി, െകെയാള് ജോലികള്‍ക്കായാണു ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെയത്തിയത്. കൂടുതല്‍ പേര് എത്തിത്തുടങ്ങിയതോടെ കൃഷിയിടങ്ങളിലും കശാപ്പു ശാലകളിലും ഇറച്ചിക്കോഴി വില്‍പ്പന കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഇവര്‍ ജോലി ചെയ്തു തുടങ്ങി.
തെങ്ങില്‍ കയറുന്നവരും മൃഗപരിപാലനം നടത്തുന്നവരുമുണ്ട്. കോട്ടയം - പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായതിനാല്‍ ഇരു ജില്ലകളിലും ഇവര്‍ ജോലി തേടി പോയിരുന്നു. രാവിലെ വാഹനങ്ങളില്‍ വന്ന് ഇവരെ ജോലിക്കു കൊണ്ടു പോകുന്നവരാണ് ഏറെ. വര്‍ഷങ്ങളുടെ പരിചയത്താല്‍ മലയാളം നന്നായി െകെകാര്യം ചെയ്യുന്നവരുമുണ്ട്. നാട്ടിലെ തൊഴിലാളികളെ അപേക്ഷിച്ച് കുറഞ്ഞ കൂലി മതിയെന്നതിനാല്‍ നിരവധി പേര് ഇവരെ ജോലിയ്ക്കു വിളിച്ചിരുന്നു.
എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു താമസവും തൊഴിലും നല്കി ഇവരില്‍ പണം പിഴിഞ്ഞിരുന്നവരുമുണ്ട്. കൃത്യമായ വീതം വാങ്ങിയാണ് ഇവരെ കരാറുകാര്‍ ജോലിയ്ക്കു നല്‍കിയിരുന്നത്. ലോക്ക് ഡൗണ്‍ ദിനങ്ങള്‍ നീണ്ടാല്‍, ഇവരില്‍ നിന്നു വരുമാനമൊന്നുമില്ലാതെ ഭക്ഷണ, താമസ ചെലവു നല്‍കേണ്ടി വരുമോയെന്ന ആധിയാണ് സര്‍ക്കാരിനെതിരേ തൊഴിലാളികള്‍ തിരിയാന്‍ കാരണമായതെന്ന ആക്ഷേപമുണ്ട്.






