ന്യൂഡല്‍ഹി: കോവിഡ് 19നുള്ള മരുന്നുകള്‍ കയറ്റി അയക്കുന്നതില്‍ ഇളവ് വരുത്തുമെന്ന് ഇന്ത്യ. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വീന്‍ മരുന്ന് നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ട്രംപിന്റെ ഭീഷണിയെ തുടര്‍ന്നല്ല ഈ തീരുമാനമെന്നും മാനുഷിക പരിഗണന വച്ചാണെന്നും ഇന്ത്യ വ്യക്തമാക്കി.
കോവിഡ് 19ന് നിലവില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വീന്‍ ഗുളികകള്‍. ലോകത്ത് പത്തുലക്ഷത്തിലേറെ പേരില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് ഈ മരുന്നിനെ കാണുന്നത്.
ഹൈഡ്രോക്സി ക്ലോറോക്വീന്‍, പാരാസിറ്റാമോള്‍ ഗുളികകള്‍ ആവശ്യപ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും മരുന്ന് നല്‍കും. രാജ്യത്തെ ആഭ്യന്തര ആവശ്യത്തിനുള്ള മരുന്ന് കരുതിയ ശേഷമായിരിക്കും കയറ്റി അയക്കുക. കയറ്റുമതിയില്‍ ഭാഗികമായി ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ഹൈഡ്രോക്സി ക്ലോറോക്വീന്‍, പാരാസിറ്റാമോള്‍ എന്നിവയുടെ കയറ്റുമതിയില്‍ നിയന്ത്രണം തുടരുമെന്നും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ മാനുഷിക വശങ്ങള് പരിഗണിച്ച് ആവശ്യമനുസരിച്ച് മരുന്നുകള്‍ കയറ്റി അയക്കുന്നതില്‍ വിദേശകാര്യ മന്ത്രാലയവും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും ചേര്‍ന്ന് തീരുമാനമെടുക്കും.
മഹാമാരി ഏറ്റവും ദോഷം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ നല്‍കും. ഇതില്‍ ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനോട് താല്പര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മരുന്നുകള്‍ക്കായി ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ഹൈഡ്രോക്സി ക്ലോറോക്വീന്‍, പാരാസിറ്റാമോള്‍ ഗുളികകള്‍ കയറ്റി അയക്കാന്‍ ലൈസന്‍സ് അനുവദിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര ആവശ്യത്തിനുള്ള സ്റ്റോക്ക് ഉറപ്പാക്കുന്നതിന് മാര്‍ച്ച് 25നാണ് ഹൈഡ്രോക്സി ക്ലോറോക്വീന്‍ ഗുളികകളുടെ കയറ്റുമതി നിര്‍ത്തിവച്ചത്. ഏപ്രില്‍ നാലിന് ഈ തീരുമാനം കര്‍ശനമായി നടപ്പാക്കി. പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നും എക്സ്പോര്‍ട്ട് ഓറിയന്റഡ് യൂണിറ്റുകളില്‍ നിന്നുമുള്ള ഉത്പാദനവും കയറ്റുമതി വിലക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. മരുന്ന് കയറ്റുമതിയില്‍ ഇളവ് ആവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപും ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോല്സോനാരോയും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു.
കോവിഡിനെതിരെ ഹൈഡ്രോക്സിന്‍ ക്ലോറോക്വീന്‍ ഫലപ്രദമായ മരുന്നായി ഉപയോഗിക്കാമെന്ന് ട്രംപ് നേരത്തെ മുതല്‍ വ്യക്തമാക്കിയിരുന്നു. മരുന്നുകള്‍ കയറ്റി അയക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിളിക്കുകയും ചെയ്തിരുന്നു.

Comments