
പാച്ച് വാളിന്റെ 3.0( Patchwall 3.0) പതിപ്പ് എംഐ ടിവികളുടെ യൂസര്‍ ഇന്റര്‍ഫെയ്സായ ഷാവോമി പുറത്തിറക്കി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഉള്‍പ്പെടെ പുതിയ കണ്ടന്റ് പാര്‍ട്നര്‍മാരെ ഉള്‍പ്പെടുത്തി അടിമുടി പരിഷ്കരിച്ചാണ് പാച്ച് വാള് 3 ഷാവോമി അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ അപ്ഡേറ്റ് ഏപ്രില്‍ ആറ് മുതല്‍ ലഭിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ട്. Mi TV 4A, Mi TV 4C Pro, Mi TV 4A Pro, Mi TV 4 Pro, Mi TV 4X, Mi TV 4X Pro എന്നീ മോഡലുകളിലാണ് പുതിയ പാച്ച് വാള് 3 ലഭിക്കുക. ആന്‍ഡ്രോയിഡ് ടിവിയ്ക്കൊപ്പമാണ് ഷാവോമി ടിവികളില്‍ പാച്ച് വാള് യൂസര്‍ ഇന്റര്‍ഫെയ്സും പ്രവര്‍ത്തിക്കുന്നത്.
നേരത്തെ എംഐ ടിവികളില്‍ പാച്ച് വാള് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തിടെയാണ് ആന്‍ഡ്രോയിഡ് ടിവി അപ്ഡേറ്റ് എംഐ ടിവികളില്‍ എത്തിയത്.
ടിവികളിലും ഫോണുകളിലേത് പോലെ ഓണ്‍ലൈന്‍ ആയാണ് യുഐ അപ്ഡേറ്റ് ലഭിക്കുക. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉള്ളടക്കങ്ങള്‍ നല്കുന്ന ലട്ടു കിഡ്സ്, അന്താരാഷ്ട്ര ഡോക്യുമെന്ററികള്‍ ലഭിക്കുന്ന ഡോക്യുബേ തുടങ്ങിയ സ്ട്രീമിങ് സേവനങ്ങളും ലഭിക്കും.






