ലോകമെങ്ങും ആരാധകരുള്ള ബ്ലാക് പാന്തെര് താരം ചാഡ്വിക് ബോസ്മാന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്ലാക് പാന്തെറിലോ അവഞ്ചേര്‍സ് സിനിമയിലോ കണ്ടതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ രൂപമാണ് ഇപ്പോള്‍ പുറത്ത് വന്നത്. ശരീരമാകെ മെലിഞ്ഞ് ആളെപ്പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലുള്ള രൂപമാണ് പുറത്ത് വന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവില്‍ താരം തന്നെ നേരിട്ടെത്തിയപ്പോഴാണ് ആരാധകര്‍ ഞെട്ടിയത്. ഇതോടെ താരത്തിന് എന്തു സംഭവിച്ചു എന്ന് ചോദിച്ച് നിരവധി പ്രേക്ഷകരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഒരു കമന്റിന് പോലും താരം മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ഈ രൂപം പുതിയ സിനിമയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിനായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. സ്പൈക് ലി ഒരുക്കുന്ന ടാ 5 ബ്ലഡ്സ് എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ മേക്കോവറെന്ന് സ്ക്രീന്റാന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Comments