കഴിഞ്ഞയാഴ്ചയാണ് വാട്സാപ്പില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ അംഗപരിധി വര്‍ധിപ്പിക്കുന്നതായി ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചത്. നാലില്‍ നിന്ന് എട്ട് പേരിലേക്കാണ് ഗ്രൂപ്പ് വീഡിയോ അംഗപരിമിധി വര്‍ധിപ്പിച്ചത്. പുതിയ അപ്ഡേറ്റ് ഇന്ത്യയിലും ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ മാറ്റം ലഭ്യമാവും.
ഐഓഎസിലെ ഏറ്റവും പുതിയ 2.20.50 വാട്സാപ്പ് അപ്ഡേറ്റിലാണ് ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ നിലവില്‍ ഐഓഎസ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ മാറ്റം ലഭ്യമാവുക. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് താമസിയാതെ തന്നെ പുതിയ അപ്ഡേറ്റ് ലഭിക്കുന്നതായിരിക്കും.
പുതിയ മാറ്റം അടുത്തയാഴ്ച തന്നെ നിലവില്‍ വരുമെന്നാണ് ഫെയ്സ്ബുക്ക് പറഞ്ഞിരുന്നത്. അതായത് ഈ ആഴ്ച തന്നെ പുതിയ സൗകര്യം എല്ലാ
ഉപയോക്താക്കളിലേക്കും എത്തും.
ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ വാട്സാപ്പ് ആപ്ലിക്കേഷന്‍ എല്ലാവരും അപ്ഡേറ്റ് ചെയ്യണം. എങ്കില്‍ മാത്രമേ എട്ട് പേരെ ഉള്‍പ്പെടുത്തിയുള്ള വീഡിയോ കോള്‍ ചെയ്യാനും അതില്‍ പങ്കെടുക്കാനും സാധിക്കൂ.

Comments