
ഭാര്യ ഹസിന് ജഹാന്റെ പരാതിയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ് ഷമിയുടെ ഇന്നിങ്സ് 'വിവാദ'ങ്ങളിലേക്ക് കടന്നത്. 2018 ലാണ് ഹസിന് ജഹാന് ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുന്നത്. പിന്നാലെ ഷമിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിവാദ നാളുകളില്‍ ഇതുവരെ പുറത്തു പറയാത്ത സംഭവ വികാസങ്ങളാണ് ഷമി സഹതാരം രോഹിത് ശര്‍മ്മയോട് തുറന്നു പറഞ്ഞിരിക്കുന്നത്. ആ സമയത്ത് മൂന്നു തവണയാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്. എന്നാല്‍ താന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭയത്താന്‍ സുഹൃത്തുക്കള്‍ എനിക്ക് 24 മണിക്കൂറും കാവല്‍ ഇരിക്കുകയായിരുന്നു.
വീട്ടുകാരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ മടങ്ങിവരവ് സാധ്യമല്ലായിരുന്നുവെന്നും ഷമി കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് ക്രിക്കറ്റിനെക്കുറിച്ചു പോലും ആലോചിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ഷമി പറഞ്ഞു. കേസിനെ തുടര്‍ന്ന് ഷമിയുടെ കരാറും ബിസിസിഐ തടഞ്ഞുവെച്ചിരുന്നു.






