
ശ്രീനഗര്‍ : ഹന്ദ്വാരയില് സിആര്‍പിഎഫ് പട്രോളിങ്ങ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്മാര് വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സിആര്‍പിഎഫ് അറിയിച്ചു.ഹന്ദ്വാരയിലെ ഖാസിയാബാദ് പ്രദേശത്തുവെച്ചാണ് സിആര്‍പിഎഫിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് സിആര്‍പിഎഫും ഭീകരരും തമ്മില്‍ വെടിവെപ്പ് നടന്നു.
കുപ്വാരയില് ശനിയാഴ്ച തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് വീണ്ടുംഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.
3 CRPF personnel have lost their lives, 7 injured in terrorist attack in Handwara(J&K), CRPF officials tell ANI https://t.co/tG0NbdOgTG
— ANI (@ANI) May 4, 2020






