
വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തിന് പിന്നാലെ ഛത്തീസ്ഗഡിൽ നിന്ന് മറ്റൊരു നടുക്കുന്ന സംഭവത്തിന്റെ വാർത്ത പുറത്തുവന്നു. റായ്ഗഡ് ജില്ലയിലെ പേപ്പർ മില്ലിൽ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികൾ രോഗബാധിതരായി.
ഇന്നലെ വൈകീട്ട് ശക്തിപേപ്പർ മില്ലിലാണ് സംഭവം. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കമ്പനിയുടെ ഉടമ ഇക്കാര്യം പുറത്ത് അറിയിച്ചില്ലെന്ന് പൊലീസ് പറയുന്നു.
ആശുപത്രി അധികൃതരാണ് പൊലീസിനെ ഇക്കാര്യം ധരിപ്പിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് കമ്പനി അടച്ചിട്ടിരിക്കുകയാണ്. പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായുളള മുന്നൊരുക്ക നടപടികർ കമ്പനിയിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ടാങ്ക് വൃത്തിയാക്കാൻ നിർദേശിച്ചത്.
തൊഴിലാളികളെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില വഷളായതിനെ തുടർന്ന് റായ്പൂരിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി.






