
ന്യുഡല്‍ഹി: രാജ്യത്ത് 62 സി.ആര്.പി.എഫ് ജവാന്മാര്ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സേനയിലെ രോഗബാധിതരുടെ എണ്ണം 234 ആയി. ഇവരില്‍ 231 പേര് ഇപ്പോഴും ചികിത്സയിലാണ്.
അതിനിടെ, 35 ബി.എസ്.എഫ് ജവാന്മാര്ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരായ ബി.എസ്.എഫുകാരുടെ എണ്ണം 250 ആയി. ഇന്‍ഡോ-ടിബറ്റന്‍, ബോര്‍ഡര്‍ പോലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ പോലീസ് ഫോഴ്സ്, ശാസ്ത്ര സീമ ബാല്‍ എന്നീ സേനാ വിഭാഗങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 500ല്‍ ഏറെ സേനാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ ക്രമസമാധാന ചുമതലയ്ക്ക് നിയോഗിച്ചിരുന്ന സി.ആര്.പി.എഫ് ജവാന്മാരില് 95 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഡല്‍ഹിയില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന 45 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസുകാര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്.
------------------------------------------------






