
തിരുവനന്തപുരം : ലോക്ഡൗണിനെത്തുടർന്നു കർണാടകയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബസ് സർവീസ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കെപിസിസിയുടെ അഭ്യർഥന പ്രകാരം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. ഇതിനായി എൻ.എ.ഹാരിസ് എംഎൽഎയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങി. കർണാടക-കേരള സർക്കാരുകളുടെ പാസുകൾ കിട്ടുന്നവർക്ക് കേരളത്തിലേക്കുള്ള യാത്രക്കായുള്ള സഹായം ഹെൽപ് ഡെസ്ക് വഴി ലഭിക്കും. ഫോൺ 969696 9232, ഇ–മെയിൽ infomlanaharis@gmail.com.






