
നടന് മമ്മൂട്ടി മുന്കോപക്കാരനാണെന്നുള്ള ആക്ഷേപം പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. പല്ലാവൂര്‍ ദേവനാരായണന് എന്ന ചിത്രത്തിന്റെ സെറ്റില്‍ നടന്ന സംഭവമാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. സ്നേഹം പുറത്ത് കാണിക്കാന്‍ സാധിക്കാത്ത ശുദ്ധനാണ് മമ്മൂട്ടി എന്നും മനുഷ്യരായില് കുറച്ചൊക്കെ സ്നേഹം പുറത്ത് കാണിക്കണമെന്ന് താന്‍ മമ്മൂട്ടിയോട് പറഞ്ഞാല്‍ 'നിങ്ങളൊന്നു ചുമ്മാതിരിക്കുന്നുണ്ടോ' എന്ന് പറഞ്ഞു തന്നോട് ദേഷ്യപ്പെടുമെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.
പല്ലാവൂര്‍ ദേവനാരായണന് സിനിമയുടെ സെറ്റില്‍ വച്ച് പുതിയ കാര്‍ എടുത്തപ്പോള്‍ ആദ്യം എന്നെ അതില്‍ കയറ്റി ഒന്ന് റൗണ്ട് അടിച്ചു. 'ലാലുവിനെ പോലെ തന്നെയാണ് എനിക്ക് മമ്മൂസും. സ്നേഹം പുറത്ത് കാണിക്കാത്ത ഒരു സാധുവാണ് മമ്മൂസ്. എനിക്ക് ലാലുവും മമ്മൂസും ഒരു പോലെയാണ് ഒരു വ്യത്യാസവുമില്ല. .ഞാന്‍ ആദ്യം ലാലിന്റെ അമ്മയാകുന്നതിന് മുന്‍പേ മമ്മൂസിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. സ്നേഹം കുറച്ചൊക്കെ പ്രകടമാക്കി സ്നേഹിക്കണം, ഞാനത് പറയുമ്പോള്‍ 'നിങ്ങളൊന്ന് ചുമ്മാതെ ഇരുന്നേ' എന്ന് പറഞ്ഞു എന്നോട് ദേഷിക്കും. 'പല്ലാവൂര്‍ ദേവനാരയണന്‍' സിനിമയുടെ സെറ്റില്‍ വച്ച് പുതിയ കാര്‍ എടുത്തപ്പോള്‍ ആദ്യം എന്നെ അതില്‍ കയറ്റി ഒന്ന് റൗണ്ട് അടിച്ചു. ലാലിനെ പോലെ മമ്മൂസും എനിക്ക് സ്വന്തം മകനെ പോലെയാണ്' .കവിയൂര്‍ പൊന്നമ്മ പറയുന്നു






