ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ്. ഉംപുണ്‍ ചുഴലിക്കാറ്റില്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന പശ്ചിമ ബംഗാളിനോട് ഐക്യപ്പെടുന്നു. എന്നാല്‍ മോഡിയുടേത് ഇരട്ടത്താപ്പാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
കര്‍ണാടകയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി കര്‍ണാടക സന്ദര്‍ശിച്ചിട്ടില്ല. പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
We stand in solidarity with cyclone affected WB
We condemn double standards of @narendramodi
PM has responded by visiting WB for survey
While he never visited Karnataka during floods & landslides
Bengal may be having an election next year but people are suffering here as well— Karnataka Congress (@INCKarnataka) May 22, 2020
കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 90 പേര് മരിച്ചിരുന്നു. ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ചിരുന്നു. കൊവിഡ് ഉയര്‍ത്തിയ പ്രത്യേക സാഹചര്യത്തില്‍ 83 ദിവസത്തിന് ശേഷമാണ് നരേന്ദ്ര മോഡി രാജ്യ തലസ്ഥാനം സന്ദര്‍ശിക്കുന്നത്.






