
ഉത്രയുടെ കൊലപാതകം കേരളത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്. സയനൈഡ് നല്കി ജോളി കൊലപാതക പരമ്പര നടത്തി എന്ന കേസ് ഉണ്ട്. ആദ്യമൊക്കെ ആ വീട്ടിലെയും മരണങ്ങള് സ്വാഭാവിക മരണങ്ങളായി കരുതി. പക്ഷേ പലരും ആ കുടുംബത്തില്‍ മരിച്ചപ്പോളാണ് ജോളിയുടെ മേല്‍ സംശയിച്ചത്. ഇതുപോലെ ഒറ്റപ്പെട്ട സ്വാഭാവിക മരണമെന്ന നിലയില്‍ പുറത്തു വരുന്നവയില്‍ കൊലപാതകങ്ങള്‍ ഉണ്ടാകില്ലേ എന്നാണ് ചിന്തിച്ചു പോകുന്നത്.- ഷിനു ഫേസ്ബുക്കില്‍ കുറിച്ചു.
ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
മുന്‍പ് രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കൊല്ലിക്കാന്‍ ശ്രമിച്ചില്ലായിരുന്നുവെങ്കിലും അതൊക്കെ പരാജയപ്പെട്ടില്ലായിരുന്നുവെങ്കിലും സൂരജിനെ സംശയിക്കുമായിരുന്നോ? മുന്‍പ് പാമ്പ് കടിച്ചപ്പോള്‍ ചികിത്സ വൈകിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. എന്നാലും ഉത്രയുടെ വീട്ടുകാര്‍ക്ക് പോലും അന്ന് സംശയമില്ലായിരുന്നു. ഈ മൂന്നാം തവണത്തെ കൊലപാതക ശ്രമം നടക്കുകയും അതില്‍ വിജയിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ സൂരജിനെ ഈ വീട്ടുകാര്‍ പോലും സംശയിക്കില്ലായിരുന്നു. അല്ലെ?
സയനൈഡ് നല്കി ജോളി കൊലപാതക പരമ്പര നടത്തി എന്ന കേസ് ഉണ്ട്. ആദ്യമൊക്കെ ആ വീട്ടിലെയും മരണങ്ങള് സ്വാഭാവിക മരണങ്ങളായി കരുതി. പക്ഷേ പലരും ആ കുടുംബത്തില്‍ മരിച്ചപ്പോളാണ് ജോളിയുടെ മേല്‍ സംശയിച്ചത്.
ഇതുപോലെ ഒറ്റപ്പെട്ട സ്വാഭാവിക മരണമെന്ന നിലയില്‍ പുറത്തു വരുന്നവയില്‍ കൊലപാതകങ്ങള്‍ ഉണ്ടാകില്ലേ എന്നാണ് ചിന്തിച്ചു പോകുന്നത്.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണോ ഇവ ശരിക്കും? സ്വാഭാവിക മരണങ്ങള്‍ക്ക് ചിലതിന് വളരെ കുറച്ചെങ്കിലും ഒരു ശതമാനത്തിന് മറ്റൊരു കഥ പറയുവാന്‍ ഉണ്ടാകുമോ?
ഡോ. ഷിനു






