
ask the doctor
വിശപ്പ് ഉണ്ടാകുന്നതിനും ശരീരപുഷ്ടിക്കും
എന്റെ മകള്‍ക്കുവേണ്ടിയാണ് ഈ കത്ത്. അവള്‍ക്ക് 15 വയസ്. കഴിഞ്ഞ വര്‍ഷമാണ് മാസമുറ ആരംഭിച്ചത്. മകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ മടിയാണ്. വിശപ്പ് ഇല്ലെന്നു പറയുന്നു. ഉച്ചഭക്ഷണം പകുതിയിലേറെയും തിരികെ വീട്ടില്‍ കൊണ്ടുവരുന്നു. മെലിഞ്ഞ ശരീരപ്രകൃതമാണ്. ഇതുമൂലം മറ്റുകുട്ടികള്‍ മകളെ കളിയാക്കുന്നു. വിശപ്പ് ഉണ്ടാകാനും ശരീരപുഷ്ടിക്കും എന്താണ് മാര്‍ഗം?
---- ചന്ദ്രിക വിനയന് , പാലക്കാട്
വിശപ്പില്ലായ്മ തന്നെയാണ് പ്രധാന കാരണം. തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കണം. മെലിഞ്ഞ ശരീര പ്രകൃതമായതുകൊണ്ട് ഉച്ചയ്ക്ക് ഊണിന്റെ കൂടെ നല്ല പശുവിന് നെയ്യ് ഉള്ളി മൂപ്പിച്ച് കൊടുക്കുന്നത് ഉത്തമമാണ്. അരവിന്ദാസവം, ദ്രാഷ്ടചൂര്ണം, പിപ്പല്യാസവം സമം ചേര്‍ത്ത് 2 നേരം ആഹാരത്തിന് മുമ്പ് 30 മില്ലി ലിറ്റര്‍ വീതം സേവിക്കണം. അഷ്ടചൂര്‍ണം തേനില്‍ ചാലിച്ച് വൈകിട്ട് സേവിക്കുക. 1 മാസം മരുന്നു കൊടുക്കണം.
പല്ലുകള്‍ക്ക് പുളിപ്പ്
എനിക്ക് 50 വയസ്. വീട്ടമ്മയാണ്. പല്ലുകള്‍ക്ക് പുളിപ്പ് അനുഭവപ്പെടുന്നു. തണുത്ത വെള്ളം വായില്‍ കൊള്ളുമ്പോഴാണ് ഇത് കൂടുതല്‍. പല്ലുകള്‍ക്ക് വേദനയില്ല. ഇടയ്ക്കിടെ ഇങ്ങനെയുണ്ടാകുന്നു. പല്ലുകളെ ബാധിക്കുന്ന ഏതെങ്കിലും തരം രോഗമാണോ ഇതിനു കാരണം? പല്ലിലെ പുളിപ്പ് മാറാന്‍ ആയുര്‍വേദത്തില്‍ മരുന്നുണ്ടോ?
----- ശ്രീജ , അങ്കമാലി
മാസമുറ നിന്നശേഷം ശരീരത്തിലുണ്ടാകുന്ന കാത്സ്യക്കുറവുമൂലം എല്ലുകള്‍ക്ക് ബലം മാത്രം കുറയുക സാധാരണമാണ്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അംശം കുറയുമ്പോഴും പല്ലുകള്‍ക്ക് കേട് സംഭവിക്കുമ്പോഴും ഇതുപോലെ പുളിപ്പുണ്ടാകും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം പരിശോധിക്കുന്നത് നന്നായിരിക്കും. അരിമേദാദി തൈലം കവിള് കൊള്ളുക (ചൂടുവെള്ളത്തില്‍ ചേര്‍ത്ത്), ഗ്ഗഇമഹരശുഹൗ െഠമയഹല േ 2 - 0 - 2 നേരം സേവിക്കുക.
ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദ, തൊടുപുഴ






