
ലോക്ക്ഡൗണ്‍ ദിനങ്ങള്‍ നീണ്ടതോടെ പുതിയ അധ്യയന വര്‍ഷം വളരെ മാറ്റങ്ങളോടെയാണ് ആരംഭിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായി കുട്ടികള്‍ക്കെല്ലാം തന്നെ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ആരംഭിക്കുകയായിരുന്നു. ആദ്യ ദിനം തന്നെ വളരെ വിജയകരമായ രീതിയിലാണ് ക്ലാസുകള്‍ കുട്ടികള്‍ ഏറ്റെടുത്തത്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ക്ലാസെടുത്ത അധ്യാപകരെല്ലാം പ്രിയപ്പെട്ടവരായി.
ഒന്നാം ക്ലാസുകാര്‍ക്ക് ക്ലാസെടുത്ത മുതുവടത്തൂര്‍ വിവിഎല്‍പി സ്കൂള്‍ അധ്യാപികയായ സായ് ശ്വേത ടീച്ചറുടെ വീഡിയോ വൈറലായിരുന്നു. തങ്കു പൂച്ചയുടേയും മിട്ടു പൂച്ചയുടേയും കഥയുമായാണ് ടീച്ചര്‍ എത്തിയത്. ടീച്ചറുടെ കഥയോട് വളരെ നല്ല രീതിയിലാണ് കുട്ടികളെല്ലാം പ്രതികരിച്ചത്. ശ്വേത ടീച്ചറുടെ ക്ലാസ് ആസ്വദിച്ചു കേട്ടു കൊണ്ടിരിക്കുന്ന നിരവധി കുട്ടികളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ടീച്ചറിന്റെ ക്ലാസ് അടിപൊളിയാണെന്ന് പറഞ്ഞ് ആലപ്പുഴ കായംകുളം ഗവണ്മെന്റ് എല്‍പി സ്കൂള്‍ എരുവായിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആദം എംഎസ് എത്തിയിരിക്കുകയാണ്. '' ടീച്ചര്‍ടെ ക്ലാസ് അടിപൊളിയായിരുന്നു. തങ്കു പൂച്ചയും മിട്ടു പൂച്ചയും സൂപ്പറായിരുന്നു. ഇനീം ക്ലാസെടുക്കാന്‍ ടീച്ചര്‍ തന്നെ വരണം. പിന്നെ അഞ്ചു ടീച്ചറെ പാട്ടു പാടാനും വിളിക്കണം. ഇനിയും ഈ രണ്ട് ടീച്ചര്മാര് തന്നെ വരണം ക്ലാസെടുക്കാന്‍ ഐ ലവ് യു, ഉമ്മ.'' - ആദം പറയുന്നു. ശ്വേത ടീച്ചറും അഞ്ജു ടീച്ചറും പറഞ്ഞു കൊടുത്ത കഥയും കവിതയും വിവരിച്ചു കൊണ്ടായിരുന്നു ആദം ടീച്ചര്‍മാരോട് ഇനിയും വരണമെന്ന് ആവശ്യപ്പെട്ടത്.






