പ്രളയകാലങ്ങളില്‍ വെള്ളം കയറി നശിച്ച ശില്‍പ്പ നിര്‍മാണകേന്ദ്രം പുതുക്കിപ്പണിത് ആഘോഷകാലത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശി ഡാവിഞ്ചി സുരേഷും. പൂരാവേശത്തിന് മാറ്റുകൂട്ടാനായി പടുകൂറ്റന്‍ ശില്‍പ്പങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കാനൊരുങ്ങവെയാണ് കോവിഡ് വൈറസ് വ്യാപനം. ഇതോടെ ആള്‍ക്കൂട്ടങ്ങള്‍ ഇല്ലാതായി. ഉത്സവാഘോഷങ്ങള്‍ക്കും പൂരാവേശത്തിനും തിരശീല വീണതോടെ സുരേഷും വീട്ടകത്തിലേക്കൊതുങ്ങി. മനസില്‍ പെരുകുന്ന ആകുലതകള്‍ കാന്‍വാസില്‍ നിറങ്ങളാല്‍ നിറഞ്ഞു. ഓരോ ദിവസവും ഒരോ ചിത്രങ്ങള്‍ പിറന്നു. ലോക്ക്ഡൗണിന്റെ 63 ദിനങ്ങള്‍ പിന്നിട്ടതോടെ വീട്ടകത്തില്‍ നിറഞ്ഞത് 63 ചിത്രങ്ങള്‍... കോവിഡ് കാലത്തിനുശേഷം നാടെങ്ങും ഈ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്താനുള്ള തീരുമാനത്തിലാണ് സുരേഷ്.
കോവിഡ് കാലം കലാകാരന്മാര്ക്കും വറുതിയുടെ കാലമായി. ആളൊഴിഞ്ഞ പൂരപ്പറമ്പും അരങ്ങുകളും കലാകാരന്മാരുടെ കണ്ണീരായി. ഉത്സവക്കാലത്തിനായി കാത്തിരുന്ന് മനക്കോട്ട കെട്ടിയവരെല്ലാം നിരാശയിലാണ്ടു. പ്രളയകാലത്തെ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ അത്യാധ്വാനത്തിലേര്പ്പെട്ട സുരേഷിനും കോവിഡ്കാലം സമ്മാനിച്ചത് പെരുകിയ നഷ്ടക്കണക്കുകള്‍ തന്നെ. ഉത്സവവേളകളില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനായി സ്ഥാപിക്കുന്ന ചലിക്കുന്ന പടുകൂറ്റന്‍ ശില്‍പ്പങ്ങളുടെ നിര്‍മാണമായിരുന്നു സുരേഷിന്റെ പ്രധാനമേഖല.

ആള്‍ക്കൂട്ടമൊഴിഞ്ഞ തെരുവുകളില്‍ ഇതിനുള്ള സാധ്യത തീര്ത്തുമില്ലാതായതോടെയാണ് വരയിലേക്ക് കടന്നത്. ആഘോഷ ശില്‍പ്പത്തിന് പകരം പത്തടി ഉയരത്തില്‍ ജാഗ്രതാ ശില്‍പ്പം നിര്‍മിച്ചാണ് തുടക്കം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട വിവിധ മേഖലകളിലുള്ളവര്ക്കുമുള്ള ആദരമാണ് തുടര്‍ന്ന് നടത്തിയ 63 ദിന വരകളില്‍ ഉടനീളം നിറഞ്ഞത്. ഒപ്പം സര്‍ക്കാര്‍ നിര്ദേശത്തിനൊത്തുള്ള ബോധവത്കരണവും.
കാര്‍ട്ടൂണ്‍ അക്കാദമി ജോയിന്റ് സെക്രട്ടറികൂടിയായ സുരേഷ് സഹഭാരവാഹികള്ക്കൊപ്പം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജില്ലാ ആസ്ഥാനങ്ങളുടെ മതിലുകളില്‍ കോവിഡ് ബോധവത്കരണ ചിത്രരചനയിലാണ്. ഇനി പാലക്കാട്, ഇടുക്കി ജില്ലകള്‍ മാത്രമേ സഞ്ചരിക്കാന്‍ ബാക്കിയുള്ളൂ. കേരള സാമൂഹ്യ സുരക്ഷാ മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് കാര്‍ട്ടൂണ്‍ മതില് ഒരുക്കുന്നത്. ഇതിനിടയില്‍ ഒരുക്കിയ ആല്‍ബത്തില്‍ കൊറോണക്കാലനായി അഭിനയത്തിനും സമയം കണ്ടെത്തി. സ്വപ്നങ്ങളും പ്രതീക്ഷകളും താല്‍ക്കാലികമായെങ്കിലും തകര്‍ത്ത കോവിഡിനെ പ്രതിരോധിക്കാന്‍ നിറങ്ങളും വരകളും ആയുധമാക്കി യുദ്ധ പ്രഖ്യാപനത്തിലാണ് സുരേഷ്. നമ്മള് ഈ കാലവും അതിജീവിക്കുമെന്ന് സുരേഷിന്റെ ചിത്രങ്ങളോരോന്നും ഉറക്കെ പറയുന്നു.
ജിനേഷ് പൂനത്ത്

Comments