
ജനീവ: കോവിഡിനെ പ്രതിരോധിക്കാന് ഹൈഡ്രോക്സിക്ലോറോക്വിന് ക്ലിനിക്കല് പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിന് ഉപയോഗിക്കുന്നവര്ക്ക് മരണസാധ്യത കൂടുതലാണെന്ന റിപ്പോര്ട്ടുകള് വന്നതിെന തുടര്ന്ന് പരിശോധനകള് നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില് ലഭ്യമായ മരണവിവരങ്ങള് പരിശോധിക്കുകയും ചെയ്തു. സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടിയാണ് മരുന്നിന്റെ ക്ലിനിക്കല് പരീക്ഷണം നിര്ത്താന് ലോകാരോഗ്യ സംഘടന നിര്ദേശിച്ചത്.
മരുന്നിന്റെ സുരക്ഷസംബന്ധിച്ച് വിദഗ്ധര് പുനപരിശോധന നടത്തി. ക്ലിനിക്കല് പരീക്ഷണം നടത്തുന്നത് വീണ്ടും ആരംഭിക്കാന് ശുപാര്ശ ചെയ്യുന്നതായി സംഘടന ഡയറക്ടര് ജനറല് പറഞ്ഞു. റെമിഡിസിവര്, ചില എച്ച്.ഐ.വി മരുന്നുകള്, എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാനും സംഘടന അനുമതി നല്കിയിട്ടുണ്ട്.
മുന്പുള്ള ട്രയല് പ്രോട്ടോക്കോള് തുടരാനും നിര്ദേശിച്ചു. നിലവില് 35 രാജ്യങ്ങളില് നിന്നായി 3500 പേരെയാണ് ക്ലിനിക്കല് പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.







Comments