
സൗജന്യ കോള്‍ ചെയ്യുമ്പോള്‍ സൂം ആപ്പില്‍ എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭിക്കില്ല. വീഡിയോ കോണ്‍ഫറന്‍സിങ് സേവനം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്. എന്നാൽ, എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ പണം നല്കി സൂം സേവനം സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് സൂചന.
എഫ്ബിഐ, പ്രാദേശിക നിയമപാലന സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സൗജന്യ ഉപയോക്താക്കള്‍ക്ക് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സൂം സിഇഓ എറിക് യുവാന്‍ പറഞ്ഞു.
കോവിഡ്-19 കാലത്താണ് സൂം സേവനത്തിന്റെ ഉപയോഗത്തില്‍ ആഗോളതലത്തില്‍ വലിയ വര്‍ധനവുണ്ടായത്. തുടർന്ന് സൂം ആപ്പില്‍ എന്‍ക്രിപ്ഷന്‍ ഇല്ലെന്നത് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. നിരവധി സുരക്ഷാ പ്രശ്നങ്ങളും സും ആപ്പിനെതിരെ ഉയര്‍ന്നു. ഇതിനൊക്കെ പരിഹാരമായി സൂം 5.0 അപ്ഡേറ്റില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ഏഇഎസ് 256-ബിറ്റ് ജിസിഎം എന്‍ക്രിപ്ഷന്‍ സൂം അവതരിപ്പിച്ചിരുന്നു.






