പിഴക്കാത്ത കണക്കുകളുടെ ആചാര്യനായിരുന്നപ്പോഴും ലളിത ജീവിതം. കൃത്യനിഷ്ടയുടെ പര്യായമായിരുന്നു സ്വാമി. പന്തീരടി പൂജക്ക് ശേഷം തിരുനക്കര തേവർക്ക് ക്ഷീരധാരക്ക് പാൽ നിറച്ച പാത്രവുമായി . ആഡംബരങ്ങളില്ലാതെ എത്തുന്ന സ്വാമി .
എല്ലാ മാസവും . മകനെ ചേർത്ത് പിടിച്ച് ശബരീശന്റെ പാതയിൽ അയ്യനെ തേടിയെത്തുന്ന സ്വാമി തന്നെയായിരുന്നു കോട്ടയം ലയൺസ് ക്ലബ്ബിന്റെ തുടക്കത്തിലുള്ള അമരക്കാരൻ. ബ്രാഹ്മണ സമൂഹ മഠത്തിന്റെയും മറ്റ് പല സംഘടനകളുടെയും കാര്യദർശിയായിരുന്നു.
സമ്പന്നരായി മാറിയ പലരുടെയും കണക്കുകൾ കൃത്യതയോടെ, നിയമത്തിന്റെ ചട്ടക്കൂടുകളിൽ ഉറപ്പിച്ച അദ്ദേഹം
Auditor should not be a blood hound,but a watch dog എന്ന audit തത്വം സ്വീകരിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റു് ആയിരുന്നു..
മക്കളും , ചെറുമക്കളും മരുമകനും തന്റെ പാതയിൽ മുന്നേറുന്നതിന് വഴി കാട്ടിയ സ്വാമി ജീവിത വിജയത്തിന്റെ ഉദാഹരണമാണ്.
തിരുനക്കര തേവരുടെ പടിഞ്ഞാറേ നടയിൽ , നക്കര തേവരുടെ അനുഗ്രഹം മുഴുവൻ ഏറ്റു വാങ്ങിയ അദ്ദേഹത്തിന് ആദരാജ്ഞലികൾ
പ്രശാന്തിന്റെയും, പ്രേം ഗോമതിയുടെയും , രാമചന്ദ്രന്റെയും , പേരക്കിടാങ്ങളുടെയും അദ്ദേഹത്തിന്റെ പത്നിയുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു.
-മുരളീ കൈമൾ






