
ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ആനിമേറ്റഡ് സ്റ്റിക്കറുകള്‍, ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, സ്പീക്കിങ് ജിങ് ജിഫുകള്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകൾ ആണ് പുറത്തിറക്കിയത്. ടെലിഗ്രാമില്‍ ആദ്യമായി ഫോട്ടോ എഡിറ്റര്‍ അവതരിപ്പിച്ചത് 2015 ലാണ്. ആപ്പിലെ മീഡിയ എഡിറ്റിങ് സൗകര്യം അനിമേറ്റഡ് സ്റ്റിക്കേഴ്സ്, വീഡീഡിയോ എഡിറ്റിങ് എന്നീ പുതിയ സംവിധാനങ്ങള്‍ കൂടി ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
പുതിയ ഫീച്ചറുകൾ പ്രകാരം വീഡിയോകളില്‍ ബ്രൈറ്റ്നസ്, സാച്ചുറേഷന്‍ പോലുള്ള ക്രമീകരണങ്ങള്‍ സാധിക്കും. സ്പീക്കിങ് ജിഫുകള്‍ അവതരിപ്പിച്ചതിനൊപ്പം, അവ ലോഡ് ചെയ്യുന്ന സമയവും മെച്ചപ്പെടുത്തിയിട്ടുണ്ട്. പെയ്ന്റ് ബ്രഷ് കൃത്യമായി ഉപയോഗിക്കാന്‍ ചിത്രങ്ങളും വീഡിയോകളും സൂം ചെയ്യാന്‍ സാധിക്കും.
അനിമേറ്റഡ് ജിഫുകള്‍ ചിത്രങ്ങളിലും വീഡിയോകളിലും ചേര്‍ക്കാന്‍ സാധിക്കും. ചാറ്റുകള്‍ പ്രത്യേകം വിഭാഗ്ങ്ങളായി ക്രമീകരിക്കാന്‍ ഫ്ളെക്സിബിള്‍ ഫോള്‍ഡറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാറ്റുകള്‍ ഓരോന്നും പ്രത്യേകം ഫോള്‍ഡറുകളിലേക്ക് മാറ്റാൻ ഇതുവഴി സാധിക്കും.






