
തടിയുടെ ഇടയിലൂടെ പുറത്തേക്ക് നീണ്ടിരിക്കുന്ന കാലിന്റെ രൂപത്തിലുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയെ കുഴയ്ക്കുന്നത്. ട്വിറ്ററിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. അഞ്ചു വിരലുകള്‍ക്ക് സമാനമാണ് ചിത്രത്തിലും നഖങ്ങളും വ്യക്തം. എന്നാല്‍ മനുഷ്യന്റെ ആണോ മൃഗത്തിന്റെ ആണോ എന്നത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല.
നില കലര്‍ന്ന ചാര നിറത്തിലാണുള്ളത്. തലപുകച്ച് ചിത്രം കണ്ടുപിടിക്കാന്‍ സോഷ്യല്‍മീഡിയ ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത് നന്ദയാണ് ട്വിറ്ററില്‍ വൈറല്‍ ചിത്രം പങ്കുവെച്ചത്. ഈ മൃഗത്തെ കണ്ടെത്താമോ എന്നായിരുന്നു അദേഹത്തിന്റെ ചലഞ്ച്. നിരവധി പേര് ലങ്കൂര്‍, ചിമ്പാന്‍സി മുതല്‍ ഗൊറില്ല വരെയെത്തി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചാണ് അതിന്റെ ഉത്തരം അദേഹം തന്നെ പുറത്തുവാവിടടത്. ഇത് ഒരു തരത്തിലുള്ള ഫംഗസ് ആണ്. ഒന്നുകില്‍ അത് മരിച്ച ഒരു മനുഷ്യന്റെ വിരലുകളോ അതല്ലെങ്കില്‍ സൈലേറിയ പോളിമോര്‍ഫ ആണ്.







Comments