
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മഹാരാഷ്ട്രയിലെ ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യം മുഴുവന്‍ ആശങ്കയിലായി. എന്നാല്‍ വൈറസ് ഹോട്ട്സ്പോട്ടായിരുന്ന ധാരാവി കോവിഡ് പ്രതിരോധത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് മുഴുവന്‍ മാതൃകയാകുകയാണ്.
അതിവേഗത്തിലായിരുന്ന രോഗവ്യാപനത്തില്‍ നിന്ന് പ്രതിരോധ ്ര്രപവര്ത്തനങ്ങളിലൂടെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നുതുടങ്ങി. ഏഴു ലക്ഷത്തിലധികം പേരെയാണ് ചേരിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ശരീരോഷ്മാവ് അളക്കുന്നതിനും മറ്റ് കോവിഡ് അനുബന്ധ പരിശോധനകള്‍ക്കുമായി 47,000 ഓളം വീടുകളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ക്വാറന്റീന് കേന്ദ്രങ്ങളിലാക്കി. പുതിയ കോവിഡ് കേസകുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. രോഗികളില്‍ പുുകുതിയിലധികം പേരും രോഗമുക്തായി.
ധാരാവിയില്‍ എണ്‍പതോളം പേര് ഒരേ ടോയ്ലറ്റാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ കോവിഡ് മരണസംഖ്യയിലും വലിയ കുറവാണ് ഉണ്ടായത്. ആദ്യ ഘട്ടങ്ങളില്‍ തന്നെ ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ സാധിച്ചതുകൊണ്ടാണ് സാമൂഹിക വ്യാപനം നിയന്ത്രിക്കാന്‍ സഹായകമായതതെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ ധാരാവിയില്‍ സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണം 60 ല്‍ നിന്ന് 20 ആയി കുറഞ്ഞു. രോഗമുക്തി നേടുന്നവരുടെ ശരാശരി 51 ശതമാനമായി ഉയര്‍ന്നു.






