
ചിത്രത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പാമ്പിനെ കണ്ടെത്താനുള്ള തിരക്കിലാണ് സോഷ്യല്‍മീഡിയ. എഴുത്തുകാരനും കുട്ടികളുടെ ബുക്ക് ഇല്യൂസ്ട്രേറ്ററുമായ ജേര്ഗലി ഡൂഡാസ് തന്റെ സോഷ്യല്‍മീഡിയ ഫോളോവേഴ്സിനായാണ് കൗതുകമുണര്‍ത്തും ഒരു പസിലുമായി രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദേഹം പസില്‍ പുറത്തുവിട്ടത്.
ചിത്രത്തില്‍ തിങ്ങി നിറഞ്ഞു നില്ക്കുന്ന കുറ്റിക്കാടുകളും രണ്ടു മരവും അതില്‍ പടര്‍ന്നു കിടക്കുന്ന വള്ളികളും കിളികളുമാണ് ആര്‍ക്കും ആദ്യം കാണാനാകുക. ഇടയ്ക്കൊരു തൊപ്പിയോടുകൂടിയ കിളിയും നമ്മുടെ ശ്രദ്ധ തെറ്റിക്കും. അതിാല്‍ ഇതിനിടയില്‍ നിന്ന് പാമ്പിനെ കണ്ടെത്തുക എളുമല്ലെന്നാണ് കമന്റുകള്‍ നിറയുന്നത്.
'ഈ കാടിനുള്ളില്‍ നിന്ന് ഒരു പാമ്പിനെ നിങ്ങള്‍ക്ക് കണ്ടെത്താമോ? ചിത്രം പങ്കുവെച്ചുകൊണ്ട് ഡൂഡാസ് കുറിച്ചു.. ചിത്രം പങ്കുവെച്ചതിനനു പിന്നാലെ ഒരൊററ ദിവസം രണ്ടായിരത്തിലികം ലൈക്കുകളാണ് വാരിക്കൂട്ടിയത്. ഇനി നിങ്ങള്‍ക്കും ഈ ചലഞ്ച് ഏറ്റെടുക്കാം..






