
കോഴിക്കോട് : കോഴിക്കോട് പൊറ്റമ്മലില്‍ തീപിടിത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയെങ്കിലും എല്ലാവരേയും പുറത്തെത്തിച്ചുവെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വെളിവായിട്ടില്ല. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന 22 ബൈക്കും മൂന്ന് കാറും കത്തി നശിച്ചു എന്നാണ് വിവരം.






