
ഒരു ഒറാംഗുട്ടന് മറ്റൊരു ഒറാംഗുട്ടന് കൊടുത്ത മുട്ടന്‍ പണിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസറായ സുശാന്ത് നന്ദ ട്വിറ്ററില്‍ പങ്കുവെച്ച പഴയ ഒരു വീഡിയോ ആണ് വീണ്ടും വൈറലായിരിക്കുന്നത്.
'ഓറാംഗുട്ടനെ രക്ഷിക്കാമോ? എന്ന കുറിപ്പോടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ബോര്ണിയോയിലുള്ള ന്യാരു മേണ്ടേംഗ് ഒറാംഗുട്ടന് റെസ്ക്യൂ സെന്ററില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ്. അനാഥമായ ഒറാംഗുട്ടനുകളെ കൊണ്ടുവന്ന് അവര്‍ക്ക് അതിജീവിക്കാനുള്ള പരിശീലനം നല്കുന്ന സെന്ററാണിത്. ബോര്‍ണിയോയിലെ വനങ്ങളിലേക്ക് പിന്നീട് ഇവയെ തുറന്നുവിടും.







Comments