
പ്രമുഖ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയോട് വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ട് ഭാര്യ ആലിയ സിദ്ദിഖി രംഗത്ത് വന്നിരുന്നു. തന്റെ തീരുമാനം ഉറച്ചതാണെന്നും ഇനി മുതല്‍ താന്‍ ആലിയ സിദ്ദിഖി അല്ല മറിച്ച് അഞ്ജലി കിഷോര്‍ സിങ് ആയിരിക്കുമെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു. നടനുമായി വിവാഹമോചനത്തിന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്ന് താന്‍ നേരിട്ട ക്രൂരതകളെ കുറിച്ച് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ആലിയ. തന്റെ പ്രസവസമയത്തു പോലും സിദ്ദിഖി മറ്റു സ്ത്രീകളോടൊപ്പം ആയിരുന്നു എന്നാണ് ആലിയ തുറന്നു പറഞ്ഞിരിക്കുന്നത്.
'' ഞങ്ങള്‍ പ്രണയത്തിലായിരുന്നപ്പോഴും വിവാഹം ചെയ്യാന്‍ ഒരുങ്ങിയപ്പോഴും സിദ്ദിഖിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. വിവാഹത്തിന് മുമ്പും പിമ്പും ഞങ്ങള്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടായിരുന്നു. ഞാന്‍ ഗര്‍ഭിണി ആയിരുന്നപ്പോള്‍ ഒറ്റയ്ക്ക് വണ്ടിയോടിച്ചാണ് ആശുപത്രിയില്‍ പോയിരുന്നത്. പ്രസവത്തിനായി ഒറ്റയ്ക്കെത്തുന്ന ആദ്യ സ്ത്രീയാണ് താങ്കള്‍ എന്ന് എന്റെ ഡോക്ടര്‍ പറഞ്ഞത്.
വേദന വന്നപ്പോള്‍ സിദ്ദിഖിയുടെ കുടുംബം കൂടെ ഉണ്ടായിരുന്നു. വേദന കൊണ്ട് പുളയുമ്പോഴും എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ സ്ത്രീസുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഫോണ്‍ ബില്ലിന്റെ രേഖകള്‍ കണ്ടതിനാല്‍ ഇതെല്ലാം എനിക്ക് മനസിലായി. ആറു വര്‍ഷമായി എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലും എന്റെ ആദ്യ പ്രസവസമയത്ത് പോലും അദ്ദേഹത്തിന് ഒരു വികാരങ്ങളും ഉണ്ടായിരുന്നില്ല. മൂന്ന് നാല് വര്‍ഷമായി അദ്ദേഹം മറ്റ് സ്ത്രീകളുമായി സംസാരിക്കുന്നു. ബന്ധം പുലര്‍ത്തുന്നു. ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. പ്രസവം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഈ സ്ത്രീകളായിരുന്നു നിങ്ങളില്ലാത്തപ്പോള്‍ ഇവിടെ താമസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന് പറഞ്ഞു.'' - ആലിയ പറയുന്നു.






