
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് ഡോക്ടര്‍മാര്‍ക്ക് പുറമെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 150 ജീവനക്കാരാണ് ക്വാറന്റീനില്‍ പോയത്.
ക്വാറന്റീനില്‍ പോയതില്‍ 40 ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. കൂടുതല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഇതോടെ അടച്ചിടേണ്ടി വരും. സര്‍ജറി, ഓര്‍ത്തോ, സൂപ്പര്‍ സ്പെഷാലിറ്റി വാര്‍ഡുകളിലെ രോഗികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ക്കു പുറമെ അഞ്ച് സ്റ്റാഫ് നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അഞ്ച് ദിവസം മുമ്പാണ് ഇവിടെ ആദ്യ രോഗബാധ സ്ഥിരീകരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട ആളുകളില്‍ പരിശോധന നടത്തിയപ്പോഴാണ് കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.





