ലോക്ക്ഡൗണ്‍ കാലത്ത് നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പഴയ വിഡിയോകള്‍ വീണ്ടും വൈറലായത് ലോക്ക്ഡൗണ്‍ സമയത്ത് തന്നെയായിരുന്നു. കര്‍ണാടകയിലെ നാഗര്‍ഹോളെ കടുവ സംരക്ഷിതമേഖലയില്‍ നിന്ന് 2018-ല്‍ പുറത്ത് വന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. കടുവയുടെ വഴിമുടക്കി കിടക്കുന്ന ഒരു വമ്പന്‍ പെരുമ്പാമ്പായിരുന്നു വിഡിയോയിലെ താരം.
കാട്ടിലൂടെ കടുവ നടന്നുനീങ്ങുന്നതിനിടെ വഴിയില്‍ കുറുകെ ഒരു പെരുമ്പാമ്പ് കിടക്കുകയായിരുന്നു. ഇരുവശത്തുടെയും അപ്പുറം കടക്കാന്‍ കടുവ ശ്രമിക്കുമ്പോള്‍ പെരുമ്പാമ്പ് കടുവയെ ആക്രമിക്കുന്നതിനെ പറ്റി ചിന്തിക്കുകയായിരുന്നു. രണ്ട് മൂന്ന് തവണ ഇങ്ങനെ തന്നെ, എന്തായാലും പെരുമ്പാമ്പിനെ മറികടന്ന് പോകുന്നത് അപകടകരമാണെന്ന് മനസിലായ കടുവ കുറച്ച് മാറി നടക്കുകയായിരുന്നു പിന്നീട് ചെയ്തത്.
ശരത് എബ്രഹാമാണ് ഈ ദൃശ്യങ്ങള്‍ അന്ന് പകര്‍ത്തിയത്. ശരത്തും ഡ്രൈവറായ ഫിറോസും കടുവാ സങ്കേതത്തിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ ആണ് കടുവയെ കാണുകയും, 15 മിനിറ്റ് ഇവര്‍ കടുവയെ പിന്തുടരുകയുമായിരുന്നു. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് കഴിഞ്ഞ ദിവസം ഈ പഴയ വീഡിയോ ട്വിറ്ററില്‍ വീണ്ടും പോസ്റ്റ് ചെയ്തത്ള

Comments