
അമൃത്സര്‍: പതിനൊന്ന് സംസ്ഥാനങ്ങളിലെ 50 ജില്ലകളില്‍ പിടിമുറുക്കിയ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘം പഞ്ചാബില്‍ പിടിയില്‍. ഇവരില്‍ നിന്ന് 27,000 ഓളം ലഹരിവസ്തുക്കളും 70 ലക്ഷം രൂപയും പിടിച്ചെടുത്തു. ബര്‍ണാല പോലീസ് ആണ് അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്.
'ആഗ്ര ഗാംങ്' എന്നറിയപ്പെട്ടിരുന്ന സംഘത്തിലെ 20 ഓളം പേര് പിടിയിലായതായി ബര്‍ണാല എസ്.എസ്.പി സന്ദീപ് ഗോയല്‍ വ്യക്തമാക്കി. ഇവരില്‍ 16 പേര് പഞ്ചാബില്‍ നിന്നും രണ്ടു പേര് ഉത്തര്േ്രദശില് നിന്നും ഒരാള്‍ ഹരിയാനയില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് പിടിയിലായത്.
ലഹരി ഗുളികകള്‍, ക്യാപ്സൂളുകള്, ഇന്ജക്ഷന് മരുന്നുകള്‍, സിറപ്പുകള്‍ എന്നിവ ഉള്‍പ്പെടെ 27,62,137 ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. 70,03,800 രൂപയും അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തു.
സന്ദീപ് ഗോയലിന്റെ നേതൃത്വത്തില്‍ എട്ടാഴ്ചയായി മയക്കുമരുന്ന് സംഘത്തിനായി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. മാര്‍ച്ചില്‍ 'മഥുര ഗാംങ്' എന്നറിയപ്പെട്ടിരുന്ന ലഹരിമരുന്ന് സംഘത്തെയും ബര്‍ണാല പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് 44 ലക്ഷം ലഹരി മരുന്നുകളും 1.5 കോടി രൂപയും പിടിച്ചെടുത്തിരുന്നു.






