
ഡെന്മാര്ക്കിലെ ഫറോ ദ്വീപില്‍ ഗ്രിന്‍ഡാ ഡ്രാപ് എന്ന ഉല്‍സവത്തിന്റെ ഭാഗമായി കൊറോണാ ഭീതിക്കിടയിലും കൊന്നൊടുക്കിയത് നൂറുകണക്കിന് തിമിംഗലങ്ങളെ. എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാ ഡ്രാപ് എന്ന ഉല്‍സവത്തിന്റെ ഭാഗമായാണ് നിരവധി തിമിംഗലങ്ങളെ കൊന്നത്.
പല ബോട്ടുകളിലായി കടലിലെത്തി തിമിംഗലക്കൂട്ടങ്ങളെ വളഞ്ഞ് കരയിലേക്കെത്തിക്കും. അതിനുശേഷം കൂട്ടമായി അവയുടെ തലയറുത്താണ് തിമിംഗല വേട്ട നടത്തുന്നത്. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരം ഇത്തവണയും അധികൃതരുടെ അനുമതിയോടെയാണ് നടത്തപ്പെട്ടത്. തീരദേശത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യത്തിനു ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആചാരം നടത്തുന്നതെന്നും അധികൃതര്‍ പറയുന്നു.
ഇത്തവണ കൂട്ടം കൂടരുതെന്ന നിര്‍ദ്ദേശം മാത്രമാണ് ഫിഷറീസ് മന്ത്രാലയം മുന്നോട്ടു വച്ചത്. തിമിംഗലങ്ങളെ കൂട്ടമായി കൊന്നൊടുക്കിയതോടെ അവയുടെ രക്തം വീണു സമുദ്രം ചുവപ്പു നിറത്തിലായി. പൈലറ്റ് വെയില്‍സ് എന്ന ഇനത്തില്‍പ്പെട്ട തിമിംഗലങ്ങളെയാണ് വേട്ടയാടുന്നത്.
മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഈ ആചാരത്തിനെതിരെ നിരവധിതവണ എതിര്‍പ്പുമായി മുന്നോട്ടു വന്നെങ്കിലും ഫലം കണ്ടിട്ടില്ല. പൈലറ്റ് തിമിംഗലങ്ങള്‍ എണ്ണത്തില്‍ ഏറെയുണ്ടെന്നും വംശനാശഭീഷണി നേരിടാത്ത ഇനത്തില്‍ പെട്ടവയായതിനാല്‍ അവയെ വേട്ടയാടുന്നതില്‍ തെറ്റില്ലെന്നുമാണ് അധികൃതരുടെ വാദം.






