
ന്യൂഡല്‍ഹി: ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്പ്പെടുത്തയിതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന് പബ്ജി നിരോധിക്കണം, പക്ഷെ ഗെയിം കളിക്കുന്നത് നിര്‍ത്തുന്ന യുവാക്കള്‍ ആദ്യം ചോദിക്കുന്നത് തൊഴിലില്ലായ്മയെക്കുറിച്ചായിരിക്കും എന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ് വി പറഞ്ഞത്.
'മോദിജിക്ക് പബ്ജി നിരോധിക്കണം, പക്ഷെ മനസില്ലാക്കാന്‍ സാധിക്കുന്ന കാര്യമിതാണ്, കളിയുടെ മായാലോകത്ത് നിന്ന് യുവാക്കള്‍ പുറത്ത് കടന്നാല്‍ ചോദിക്കാന്‍ പോകുന്നത് ജോലിയെക്കുറിച്ചും അതുപോലുള്ള ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ആയിരിക്കും. അത് ഒരു വലിയ പ്രശ്നമാണ്,' അഭിഷേക് മനു സിംഗ്വി പറഞ്ഞു.
തിങ്കളാഴ്ചയാണ് ചൈനയുമായി ബന്ധമുള്ള 47 ആപ്പുകള്‍ ചൈന നിരോധിക്കുന്നത്. നേരത്തെ നിരോധിച്ച 59 ആപ്പുകളില്‍ പലതിന്റെയും ക്ലോണ്‍ പതിപ്പുകള്‍ ലഭിക്കുന്നുണ്ടെന്ന് കാരണം കാണിച്ചാണ് 47 ആപ്പുകളെ കൂടി നിരോധിച്ചത്. ടിക്ടോക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയര്‍ഇറ്റ് ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ് തുടങ്ങിയ ക്ലോണ്‍ ആപ്പുകളാണ് നിരോധിച്ചത്.






