
കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ തമിഴ് സിനിമ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന് മോഡല്‍ മീര മിഥുന്. ട്വിറ്ററിലൂടെയാണ് മീര ആരോപണം ഉന്നയിച്ചത്. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ നടന് സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കേരളത്തിലെ കള്ളക്കടത്ത് കേസില്‍ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുള്ളതായും നടി പറയുന്നു.
തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം. വിജയ്, രജനികാന്ത് എന്നിവര്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുവെന്നായിരുന്നു മീര മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നത്. ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും മീര പറഞ്ഞു.






