
ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ പൂവായ റഫ്ളീഷ്യയില് നിന്ന് എത്രത്തോളം തേന്‍ കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ ?. പൂര്‍ണ വളര്‍ച്ചയെത്തിയ റഫ്ളീഷ്യയില് നിന്ന് 5 മുതല്‍ 6 കിലോ വരെ തേന്‍ കിട്ടും. 100 സെ.മി വ്യാസമുള്ള റഫ്ളീഷ്യയ്ക്ക് 15 കിലോ വരെ ഭാരമാണുള്ളത്. മരത്തിന്റെ ചുവട് ഭാഗത്തോട് ചേര്‍ന്നാണ് റഫ്ളീഷ്യ വളരുന്നത്. ലോകത്താകമാനം 30 വിഭാഗങ്ങളില്‍പെട്ട റഫ്ളീഷ്യ പുഷ്പങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.
റഫ്ളീഷ്യ പുഷ്പങ്ങളില്‍ എല്ലാ വിഭാഗത്തെയും കണ്ടെത്താന്‍ സസ്യ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്തോനേഷ്യയിലെ മഴക്കാടുകളില്‍, 1818-ല്‍ സര് തോമസ് സ്റ്റാംഫേഡ് റഫ്ലസിന്റെ നേതൃത്വത്തില്‍ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ. ജോസഫ് ആര്‍നോള്‍ഡിനോയാണ് ഈ ജനുസ്സ് കണ്ടെത്തിയത്. മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്ലന്ഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ. ഈ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും വലിയ പൂവ് ഇന്തോനേഷ്യയിലാണ് വിരിഞ്ഞത്. അതിന്റെ വലുപ്പം 111 സെന്റീമീറ്റര്‍ ആയിരുന്നു.
കടും ചുവപ്പ് നിറത്തില്‍ വെള്ള പുള്ളികുത്തോട് കൂടിയതാണ് ഈ പൂവ്. അഞ്ച് ഇതളാണുള്ളത്. പൂവിനു ഏകദേശം ഒരു മീറ്റര്‍ വ്യാസത്തില്‍ വലുപ്പമുണ്ടാകും. ഏകദേശം 28 സ്പീഷീസുകള്‍ ഉള്‍ക്കൊള്ളുന്ന ജനുസ്സാണ് റഫ്ളീഷ്യ. ഇലയോ, തണ്ടോ ഈ പുഷ്പത്തിന് ഇല്ല. റഫ്ലേഷ്യ ഒരു പരാദസസ്യം കൂടിയാണ്. പുഷ്പിച്ച ശേഷം വെറും ഒരാഴ്ച മാത്രമായിരിക്കും ഈ പൂവിന്റെ ആയുസ്. കടുത്ത ദുര്‍ഗന്ധമാണ് ഈ പൂക്കള്‍ക്ക്. മരത്തിന്റെ ചുവട് ഭാഗത്തോട് ചേര്‍ന്നാണ് റഫ്ളീഷ്യ വളരുന്നത്. പൂവിനകത്ത് ഒരു വലിയ കുഴിവുണ്ട്. ഇതിനുള്ളില്‍ താമരവിത്തു പോലെ വിത്തും ഉണ്ടാകും. തെക്കുകിഴക്കന്‍ ഏഷ്യന്‍ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോര്‍ണിയോ, സുമാത്ര, ഫിലിപ്പീന്‍സ് എന്നിവിടങ്ങളാണ് റഫ്ളീഷ്യ കാണപ്പെടുന്നത്






