
ശ്രീനഗര്‍: കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ബി.ജെ.പി. സര്‍പഞ്ച് കൊല്ലപ്പെട്ടു. ദക്ഷിണ കാശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ബി.ജെ.പി. സര്‍പഞ്ച് സജാദ് അഹമ്മദ് ഖാന്‍ഡെയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഭീകരരുടെ ആക്രമണത്തില്‍ മറ്റൊരു ബി.ജെ.പി. സര്‍പഞ്ചായ ആരിഫ് അഹമ്മദിന് പരിക്കേറ്റിരുന്നു.
വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അനന്ത്നാഗിലെ ഗവണ്മെന്റ് മെഡിക്കല്‍ കോജിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കാസിഗുണ്ട് ബ്ലോക്കിലെ വെസുവിലെ വസതിക്കു സമീപത്തുവെച്ചാണ് സജാദിന് വെടിയേറ്റതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. 48 മണിക്കൂറിനിടെ ആക്രമണത്തിന് ഇരയാകുന്ന രണ്ടാമത്തെ ബി.ജെ.പി. സര്‍പഞ്ചാണ് സജാദ്.






