
ഇന്ത്യയില്‍ നിന്നുള്ള ഓഡിയോ സാമഗ്രി ബ്രാന്‍ഡുമായ പിട്രോണ്‍ അവരുടെ 'ബാസ്ബഡ്' ശ്രേണിയിലെ പുതിയ പിന്‍ഗാമിയായി 'ബാസ്ബഡ് അര്‍ബന്‍' അവതരിപ്പിച്ചു. 1299 രൂപയാണ് വില. ബാസ്ബഡ് അര്‍ബന്‍ ഏറ്റവും ചെലവു കുറഞ്ഞ ആഡംബര ഇയര്ബഡായിരിക്കും. ബാസ്ബഡ് അര്‍ബനും എ2ഡിപി സാങ്കേതിക വിദ്യയോടു കൂടിയ ബ്ലൂടൂത്ത് 5.0 ഉപയോഗിക്കുന്നു.
ഇയര്‍ബഡിലെ സ്മാര്‍ട്ട് ടച്ച് കണ്ട്രോള് തടസമില്ലാത്ത കോളുകളും സംഗീതവും ശബ്ദ നിയന്ത്രണവും സാധ്യമാക്കും. ബഡിന് നാലു ഗ്രാമാണ് ഭാരം. ഈ ബഡുകള്‍ ചെവിയില്‍ പിടിപ്പിക്കാന്‍ തിരിയുന്ന ഒരു ടിപ്പ് മാത്രമല്ല, പുതിയ ശൈലിയില്‍ ഇരട്ട വശങ്ങളോടെ ചെവിയില്‍ സുരക്ഷിതമായി ഫിറ്റ് ചെയ്യാവുന്നതുമാണ്.
റോസ് ഗോള്‍ഡ്, ഗാര്‍നെറ്റ് ബ്ലാക്ക്, മൂണ്‍സ്റ്റോണ്‍ വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഇയര്‍ബഡുകള്‍ വരുന്നുണ്ട്. ബ്ലാക്ക്ബഡ് ആമസോണില്‍ ആറാം തിയതി മുതല്‍ പ്രൈം ഡേ സെയിലില്‍ ലഭിക്കും. ഗൂഗിള്‍ അസിസ്റ്റന്റ്, സിരി, അലെക്സ തുടങ്ങിയ കരം രഹിത പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നു. 400എംഎഎച്ച് ചാര്‍ജിങ് കേസില്‍ അധികമായി 15 മണിക്കൂര്‍വരെ അധികം ലഭിക്കും. ഒറ്റ ചാര്‍ജില്‍ ഇയര്‍ബഡുകള്‍ അഞ്ചു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും.






