
ലോകം മുഴുവൻ കൊവിഡ് മഹാമാരി മാറ്റമില്ലാതെ തുടരുകയാണ്. ഈ സമയത്ത് കൊവിഡ് പ്രതിരോധ സന്ദേശവുമായി സംഗീത സംവിധായകനും ഗാനരചയിതാവും നടനുമായ ശബരീഷ് വര്‍മ തയ്യാറാക്കുന്ന മ്യൂസിക് വീഡിയോ ആണ് 'ലോകം'. ഇപ്പോൾ 'ലോകം' ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്.
നിവിന്‍ പോളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്, അല്‍ഫോണ്‍സ് പുത്രന്, ദര്‍ശന രാജേന്ദ്രന്, അഹാന കൃഷ്ണ, സ്വാസിക, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്, നോബി, ബാലു വര്‍ഗീസ്, ഗൗതമി നായര്‍, ഡിനോയ് പൗലോസ്, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ശബരീഷ് വര്‍മയാണ് ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കിഷൻ മോഹൻ ആണ് മ്യൂസിക് പ്രൊഡ്യൂസര്‍. പ്രകാശ് അലക്സ് പ്രോഗ്രാമിങും അജ്മൽ സാബു എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു.






