
കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റേറ്റ് അറ്റോര്‍ണിയെ ഇക്കാര്യം അറിയിച്ചു.
സുപ്രീംകോടതി ഉത്തരവനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് പള്ളി ഏറ്റെടുക്കാന്‍ കഴിയില്ല എങ്കില്‍ കേന്ദ്ര സേനയെ വിളിക്കേണ്ടിവരും. കേസുമായി ബന്ധപ്പെട്ട രേഖകള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.






