പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ബിജെപി ഭരണം വീണു. യുഡിഎഫ് അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ആകെയുള്ള രണ്ട് എല്‍ഡിഎഫ് അംഗങ്ങളാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. ബിജെപി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
ബിജെപിക്കും കോണ്‍ഗ്രസിനും ആറ് വീതം അംഗങ്ങളും എല്‍ഡിഎഫിന് രണ്ട് അംഗങ്ങളുമായിരുന്നു പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. പിന്നാലെ ടോസിലൂടെയായിരുന്നു ബിജെപിക്ക് ഭരണം ലഭിച്ചത്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച രണ്ട് എല്‍ഡിഎഫ് പ്രതിനിധികളും സിപിഐഎം അംഗങ്ങളാണ്.
ബി.ജെ.പി അംഗമായ പ്രസിഡന്റ് വി.വി. പ്രസാദാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ സ്വജനപക്ഷപാതവും വികസന കാര്യങ്ങളിൽ ഇടപെടാത്തതുമാണ് അവിശ്വാസം കൊണ്ടുവരാൻ കാരണമായതെന്ന് യു.ഡി.എഫ് പ്രതിനിധികൾ പറഞ്ഞു. പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ഒരേ കക്ഷിയിൽ നിന്നുള്ള പ്രസിഡന്റും വരുന്നത് ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.ഒരു മാസത്തിനകം തന്നെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന ആളിനെ എൽ.ഡി.എഫ് പിന്തുണയ്ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അങ്ങനെ ഉണ്ടായില്ലെങ്കിൽ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പ് വേണ്ടിവരും.

Comments