
നടൻ ഗണപതി ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം വൈറലാകുന്നു. 'ഒന്നു ചിരിക്കൂ' എന്നു പേരു നൽകിയിരിക്കുന്ന ചിത്രം കഠിനാധ്വാനിയായ ഒരു വൃദ്ധ കർഷകന്റെയും അദ്ദേഹത്തിന്റെ സ്നേഹനിധിയായ ഭാര്യയുടെയും കഥയാണ് പറയുന്നത്.
കർഷകന്റെ അധ്വാനവും പ്രളയവും പ്രമേയമാകുന്ന ചിത്രത്തിൽ കർഷകനായി നാരായണൻ നമ്പ്യാരും അയാളുടെ ഭാര്യയായി തമ്പൈ മോണച്ചസുമാണ് അഭിനയിച്ചിരിക്കുന്നത്. സുബീഷ് സുധി, കെ യു മനോജ്, ശ്രീനാഥ് ഗോപിനാഥ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഗൗതം ബാബു ആണ് ഛായാഗ്രഹണം. മമ്മൂട്ടി, ആസിഫ് അലി, പാർവതി, നസ്രിയ ഫഹദ്, സണ്ണി വെയ്ൻ തുടങ്ങിയവർ ഹ്രസ്വചിത്രം ഷെയർ ചെയ്തിരുന്നു.






