
പുതിയ 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു. പുതിയ 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന് 42.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഈ പതിപ്പ് എല്ലാ ഡീലർഷിപ്പുകളിലും പെട്രോൾ വേരിയന്റിൽ ലഭ്യമാകും.ഈ ആഢംബര വാഹനം ആൽപൈൻ വൈറ്റ്, ബ്ലാക്ക് സഫയർ മെറ്റാലിക്, മെൽബൺ റെഡ് മെറ്റാലിക്, എസ്റ്റോറിൽ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.
2.0 ലിറ്റർ, 4 സിലിണ്ടർ ട്വിൻപവർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനിൽ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്. ഇത് 252 bhp കരുത്തിൽ 350 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വാഹനത്തിന് വെറും 6.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് സൂചന. അപ്ഹോൾസ്റ്ററി തെരഞ്ഞെടുക്കലിൽ സെൻസെടെക് ബ്ലാക്ക് / റെഡ് ഹൈലൈറ്റ്, ബ്ലാക്ക് സെൻസറ്റെക് വെനെറ്റോ ബീജും/ വെനെറ്റോ ബീജ് എന്നിവയും ലഭ്യമാണ്.
ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഉറപ്പുള്ള സൈഡ്വാളുകളുള്ള റൺഫ്ലാറ്റ് ടയറുകൾ തുടങ്ങിയവ സുരക്ഷയുടെ ഭാഗമായി ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനിൽ ഒരുങ്ങുന്നു. പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, പിൻ ക്യാമറ, ആപ്പിൾ കാർപ്ലേ, 8.8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 3D മാപ്പുകൾ, ബിഎംഡബ്ല്യു അപ്ലിക്കേഷനുകൾ, ബ്ലൂടൂത്ത് എന്നിവയുൾപ്പെടെയുള്ള ടച്ച് പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള ബിഎംഡബ്ല്യു നാവിഗേഷൻ സിസ്റ്റവും ഈ 3 സീരീസിൽ ലഭ്യമാണ്.






