
സൗന്ദര്യ സംരക്ഷണ രീതികള്‍ പങ്കുവെച്ച് ഗായകന് എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാര്‍. യുട്യൂബ് ചാനലിലൂടെയാണ് ലേഖ താന്‍ പിന്തുടര്ന്ന് പോകുന്ന രീതികള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ബ്യൂട്ടി ടിപ്സ് ആവശ്യപ്പെട്ടതുകൊണ്ടാണ് പങ്കുവെയ്ക്കുന്നതെന്നും ലേഖ വീഡിയോയില്‍ വ്യക്തമാക്കുന്നു.
ചെറുപ്പം മുതലേയുള്ള എണ്ണ പുരട്ടിക്കുളിയാണ് ഇന്നും ശീലമെന്ന് ലേഖ പറഞ്ഞുതുടങ്ങി. വീട്ടിലെ തേങ്ങ ആട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. കാരറ്റ് അരച്ച് കുറുക്കി വെളിച്ചെണ്ണയുമായി ചേര്‍ത്ത് ശരീരത്തില്‍ തേയ്ക്കാറുണ്ട്. ഇടയ്ക്ക് നല്പാമാരാദിയുടെ മരക്കട്ടകള്, പച്ചമഞ്ഞള്‍, ആര്യവേപ്പ് എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാനായി ഉപയോഗിക്കും.
പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവ ചെയ്യാനല്ലാതെ ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ലെന്നും ലേഖ പറയുന്നു. മുടിയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. എന്നും ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകും. കുളി കഴിഞ്ഞാല്‍ മുടിയുടെ അറ്റത്ത് സീറം തേയ്ക്കും,മുടിയുടെ അറ്റം പൊട്ടുന്നത് ഒഴിവാക്കാനാണിത്. സണ്‍സ്ക്രീനും ഉപയോഗിക്കാറുണ്ട് ലേഖ പറയുന്നു.






