600 ടെസ്റ്റ് വിക്കറ്റുകളിലേക്ക് എത്തുന്ന ആദ്യ പേസറായി ജെയിംസ് ആന്ഡേഴ്സന് റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബൂമ്രയ്ക്ക് മുന്പില് വെല്ലുവിളിയുമായി എത്തുകയാണ് യുവരാജ് സിങ്. മിനിമം 400 വിക്കറ്റിലേക്ക് എത്തുക എന്നതാവണം നിന്റെ ലക്ഷ്യമെന്നാണ് യുവി ബൂമ്രയോട് പറയുന്നത്.
600 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയതിന് പിന്നാലെ ആന്‍ഡേഴ്സനെ അഭിനന്ദിച്ച് ബൂമ്ര ട്വീറ്റുമായി എത്തിയിരുന്നു. ഇതിലാണ് യുവിയുടെ കമന്റ്. നിങ്ങളുടെ അഭിനിവേഷവും, ഉള്‍ക്കരുത്തും പ്രചോദനമാണെന്ന് ആന്ഡേഴ്സന് ആശംസ നേര്‍ന്നുകൊണ്ട് ബൂമ്ര പറഞ്ഞു.

ആന്ഡേഴ്സന് ആശംസ നേര്‍ന്ന് യുവിയും എത്തിയിരുന്നു. ഒരു ഫാസ്റ്റ് ബൗളര്‍ 600 വിക്കറ്റ് തികയ്ക്കുന്നത് ജീവിതത്തില്‍ കാണാനാവുമെന്ന് ഞാന്‍ കരുതിയില്ല. എത്രനാള്‍ പന്തെറിഞ്ഞു എന്നല്ല, ക്വാളിറ്റിയാണ് അവിടെ നോക്കേണ്ടത്. സ്ലോ വിക്കറ്റിലും ഫാസ്റ്റ് വിക്കറ്റിലും, ബൗണ്‍സ് ഉള്ളയിടത്തും ഇല്ലാത്തയിടത്തും, സീം ലഭിക്കുന്നിടത്തും ലഭിക്കാത്തിടത്തും...സാഹചര്യങ്ങള്‍ ആന്ഡേഴ്സന് വിഷയമേ അല്ല...സര്, നിങ്ങളാണ് GOAT...യുവി ട്വീറ്റ് ചെയ്തു.
700 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന ലക്ഷ്യം മുന്‍പിലുണ്ടെന്നും ആന്ഡേഴ്സന് പറഞ്ഞു. അടുത്ത വര്‍ഷത്തെ ആഷസ് ടെസ്റ്റില്‍ ടീമില്‍ ഞാനുണ്ടാവണം എന്ന ആഗ്രഹം റൂട്ട് വ്യക്തമാക്കി കഴിഞ്ഞു. മറ്റ് തടസങ്ങളൊന്നും ഈ നേട്ടത്തിലേക്ക് എത്തുന്നതില്‍ താന്‍ കാണുന്നില്ലെന്നും ആന്ഡേഴ്സന് പറഞ്ഞു.

Comments