
ദമ്മാം : ലോകത്ത് മലയാളികൾ എവിടെയുണ്ടോ അവിടെ ഒക്കെ ഓണാഘോഷവും ഉണ്ടാകും .കഴിഞ്ഞ 38 വർഷമായി കടൽ കടന്ന് സൗദി പ്രവാസ ഭൂമിയിൽ എത്തി ഓണാഘോഷങ്ങൾക്ക് ലാഭേശ്ചകൂടാതെ കഴിഞ്ഞ 21 വർഷമായി മാവേലിത്തമ്പുരാനായി വേഷമിടുന്ന ഒരു കലാകാരനുണ്ട് പത്തനംതിട്ട ജില്ലയിലെ മാരാമൺ സ്വദേശിയായ വർഗീസ് (ജേക്കബ് മാരാമൺ ) .
സൗദിയിലെ അൽ കോബാറിൽ സ്വാകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ട് പതിറ്റാണ്ട് മുൻമ്പ് യാദർശ്ചികമായി ഒരു കുട്ടയ്മയിലാണ് സുഹൃത്തുക്കളുടെ നിർബദ്ധത്തിന് വഴങ്ങി മാവേലിയുടെ വേഷം കെട്ടിയത് . കൂടെയുള്ളവരുടെ പ്രോൽസാഹനവും പ്രശംസയും ഇത് ആവേശമായി മാറി , പിന്നീട് ഉള്ള ഓരോ വർഷവും ഒരു നേർച്ചപോലെ മാവേലി മന്നനായി അദ്ദേഹം വേഷപ്പകർച്ചയിൽ എത്തും.
സൗദിയിലെ അൽ കോബാറിൽ സ്വാകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ട് പതിറ്റാണ്ട് മുൻമ്പ് യാദർശ്ചികമായി ഒരു കുട്ടയ്മയിലാണ് സുഹൃത്തുക്കളുടെ നിർബദ്ധത്തിന് വഴങ്ങി മാവേലിയുടെ വേഷം കെട്ടിയത് . കൂടെയുള്ളവരുടെ പ്രോൽസാഹനവും പ്രശംസയും ഇത് ആവേശമായി മാറി , പിന്നീട് ഉള്ള ഓരോ വർഷവും ഒരു നേർച്ചപോലെ മാവേലി മന്നനായി അദ്ദേഹം വേഷപ്പകർച്ചയിൽ എത്തും.

ആദ്യ കാലങ്ങളിൽ സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ മാത്രമായിരുന്നു ഈ കലാകാരൻറെ അരങ്ങേറ്റമെങ്കിൽ പിന്നീട് റിയാദ് അടക്കമുള്ള സ്ഥലങ്ങളിലും നിറസാന്നിധ്യമായി .ആദ്യ മായി മാവേലി വേഷം അണിഞ്ഞത് മുണ്ടും നേര്യതും ഒക്കെ ആയിരുന്നെങ്കിൽ പിന്നീടുള്ള ഓരോ വർഷംതോറും മാവേലിയുടെ വേഷവിതാനങ്ങൾക്കും അടി മുടി മാറ്റം വരുത്തി . അദ്ദേഹം തന്നെയാണ് ഇതിനായി വസ്ത്രങ്ങളും മുത്ത് മാലയും ,മുടിയും ,കിരീടവും ഒക്കെ വാങ്ങി കൂട്ടുന്നത് .
എല്ലാവർഷവും പഴയത് മാറ്റി പുതിയ രീതിയിലുള്ളത് ഉപയോഗിക്കുന്നതാണ് ശീലം. കോസ്റ്റുംസ് ഒക്കെ നാട്ടിൽ അവധിക്ക് പോകുമ്പോഴാണ് വാങ്ങുന്നത് .നാട്ടിൽ കിട്ടാത്തത് മുൻ കാലങ്ങളിൽ ബഹ്റൈനിൽ നിന്നും വാങ്ങിയിട്ടുണ്ട് .

ലക്ഷണവും സൗന്ദര്യവും ഒത്ത മാവേലിയായി അരങ്ങിൽ ആശംസയുമായി എത്തുമ്പോൾ കുട്ടികളും മുതിർന്നവരും അടക്കം ആരാധകർ ഒന്ന് ഓടിക്കൂടും .പണ്ട് കേരളം ഭരിച്ചിരുന്നത് ഈ മഹാബലി ചക്രവർത്തിയാണെന്ന് പ്രവാസികളായ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ അവർക്കും കൗതുകം .ചില വേദികളിൽ എത്തുമ്പോൾ മുഖ്യ അതിഥികളായി എത്തുന്ന സൗദി പൗരൻമാർ കാണും അവർക്കും കൗതുകം ... മാവേലി ആരാണെന്ന് അറിയണം ഒപ്പം കൂടെ നിന്ന് ഒരു സെൽഫിയും എടുക്കണം, ഈ സന്തോഷം മാത്രമാണ് തൻറെയും ഏറ്റവും വലിയ അംഗീകാരം എന്ന് ജേക്കബ് പറയുന്നു .
.ഓണം വരവ് അറിയിച്ച് സംഘടനകൾ ഉഷാറാകുമ്പോൾ സൗദിയുടെ വിവിധ പ്രദേശങ്ങളായ റിയാദ് ,അൽ ഹസ്സ ,ദമ്മാം ,അൽ ഖോബാർ ,ജുബൈൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം എല്ലാ വർഷവും ഈ കലാകാരന് ബുക്കിംഗ് എത്താറുണ്ട് . ചില ദിവസങ്ങളിൽ രാവിലെ മുതൽ അർധരാത്രി വരെ മുന്നും നാലും പരിപാടികളിൽ പങ്കെടുത്തിട്ടുള്ളതായും അദ്ദേഹം പറഞ്ഞു .

ഗൾഫ് പ്രവാസികളുടെ ഓണത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് പിള്ളേരോണം മുതൽ ആഘോഷം തുടങ്ങിയാൽ അത് അവസാനിക്കുക ക്രിസ്തുമസ് വരെയാണ് അതുവരെ മാവേലിക്ക് വിശ്രമം ഇല്ല .ഇവിടെ ആഘോഷങ്ങൾ മിക്കതും വാരാന്ത്യദിനങ്ങളിലായിരിക്കുമെന്നതിനാലാണ് മാസങ്ങളോളം ഇത് നീണ്ടുപോകുന്നത് .മാവേലി ആയ ശേഷം തൻറെ ജീവിതത്തിലെ രണ്ടാമത്തെ ഓണപരിപാടികൾക്കാണ് നിറം മങ്ങുന്നത് .
2018 ലെ പ്രളയം വന്ന് സർവ്വതും നഷ്ടമായതോടെ ഓണാഘോഷവും റദ്ദാക്കി അതോടെ ആ വർഷം മാവേലിയാകാൻ പറ്റിയില്ല, വളരെ സങ്കടത്തോടെ ഈ കലാകാരൻ ഇതു പറയുമ്പോൾ പ്രളയത്തിൽ നിരവധി പേരുടെ ജീവൻ അപഹരിച്ചതും സർവ്വതും നഷ്ടമായതൊക്കെ ഒന്നുകൂടി മൻസിലിൽ പതിയും .

ഈ വർഷം കോവിഡ് മഹാമാരിയെ തുടർന്ന് ഓണാഘോഷങ്ങൾ മുൻമ്പ് ഉള്ളതുപോലെ ഒന്നും തന്നെ ഇല്ലെങ്കിലും സൂം വഴിയോ ഫേസ് ബുക്ക് പേജിലൂടെയോ തൻറെ ആരാധകർക്ക് സന്ദേശം നൽകാനുള്ള ഒരുക്കത്തിലാണ് അറുപത്തിനാലാം വയസിലും ചുറുചുറുക്കോടെ നിൽക്കുന്ന ഈ കലാകാരൻ .
ചെറിയാൻ കിടങ്ങന്നൂർ-

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=256&q=75)




Comments