
രജിഷ വിജയനെ നായികയാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഖോ ഖോ. ഫൈനൽസിനു ശേഷം രജിഷ അഭിനയിക്കുന്ന മറ്റൊരു സ്പോർട്സ് ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിൽ ഖോ ഖോ കളിക്കാരുടെ ടീം ഉണ്ടാക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ടോബിൻ തോമസ് ആണ് ഛായാഗ്രഹണം. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ് നിർമാണം.
സിദ്ധാർഥ പ്രദീപ് ആണ് സംഗീതം നിർവഹിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്ത മാസം ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകൻ പറയുന്നു.






